പിണറായി മോദിയുടെ ദക്ഷിണേന്ത്യൻ ഏജന്‍റ്; കർണാടക സർക്കാറിനെതിരായ ശബ്ദം സുഖിപ്പിക്കാനുള്ളതെന്നും കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയുടെ ദക്ഷിണേന്ത്യയിലെ ഏജന്റാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കർണാടക സർക്കാറിനെതിരായ പിണറായിയുടെ ശബ്ദം നരേന്ദ്ര മോദിയെ സുഖിപ്പിക്കാനുള്ളതാണ്.കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മെഡിസെപ്പിനെതിരെ നടന്ന വായ്‌മൂടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എസ്. ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്‍റ് കെ.സി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. ഗോപകുമാർ, ട്രഷറർ ഡോ. ആർ. രാജേഷ്, സംസ്ഥാന നേതാക്കളായ എസ്. ബിനോജ്, എസ്. നൗഷാദ്, ഡോ. ജി.പി. പത്മകുമാർ, ആർ. വിനോദ്കുമാർ, ജില്ല പ്രസിഡന്‍റുമാരായ എ. നിസാമുദ്ദീൻ, യു. ഉന്മേഷ്, ഷാജി ജോൺ, കെ.പി. പ്രശാന്ത്, ആർ. ശ്യംരാജ്, സെക്രട്ടറിമാരായ ഷാജികുമാർ തിരുപുറം, എം.എസ്. രാകേഷ്, നൗഫൽ, ഡോ. അരവിന്ദ്, പ്രകാശ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Pinarayi is Modi's South Indian agent -K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.