ഒരു വർഷം പൂർത്തിയാക്കുന്ന പിണറായി സർക്കാറിനെ ഏറ്റവും കൂടുതൽ പിടിച്ചുലച്ചത് രണ്ടു മന്ത്രിമാരുടെ രാജിയായിരുന്നു. മന്ത്രിസഭയിലെ രണ്ടാമനും പിണറായി വിജയെൻറ വിശ്വസ്തനുമായിരുന്ന ഇ.പി. ജയരാജൻ ബന്ധുനിയമന വിവാദത്തിൽ പെട്ട് ആദ്യം രാജി നൽകി. മന്ത്രിസഭയുടെ മധുവിധു നാളുകൾ പിന്നിടും മുേമ്പയുള്ള ജയരാജെൻറ രാജി പാർട്ടിയിലും അനുരണനങ്ങൾ ഉയർത്തി.
ഇ.പി. ജയരാജെൻറ സഹോദര പുത്രെൻറ ഭാര്യ ദീപ്തി നിഷാദ്, പി.കെ. ശ്രീമതി എം.പിയുടെ മകന് സുധീര്‍ നമ്പ്യാര്‍ എന്നിവരെ വിവിധ വകുപ്പുകളിലേക്ക് നിയമിക്കാനുള്ള തീരുമാനമാണ് വിവാദത്തിെൻറ കൊടുമുടി കയറിയത്. സംഭവം ഗൗരവമുള്ളതെന്ന് പ്രതികരിച്ച മുഖ്യമന്ത്രി വിശ്വസ്തനെ സംരക്ഷിക്കാൻ തയാറാകാതെ മുഖം രക്ഷിച്ചു. പ്രതിപക്ഷവും സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ വിഷയം ഏറ്റെടുത്തതോടെ ജയരാജനു മുന്നിൽ രാജിയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു.
ബന്ധുനിയമന വിവാദത്തിൽ വിജിലൻസിന് കേസെടുക്കേണ്ടിയും വന്നു. മംഗളം ചാനൽ ഒരുക്കിയ ഫോൺ കെണിയിൽ കുരുങ്ങിയാണ് മന്ത്രിസഭയിൽനിന്ന് എൻ.സി.പി പ്രതിനിധിയായ എ.കെ. ശശീന്ദ്രെൻറ രാജി. മാധ്യമപ്രവർത്തകയുമായി മന്ത്രി നടത്തിയ അശ്ലീല സംഭാഷണം ചാനൽ ഉദ്ഘാടന ദിവസം പുറത്തുവിട്ടു.
യുക്തമായ തീരുമാനം എടുക്കാൻ മന്ത്രിയോട് മുഖ്യമന്ത്രി നിർദേശിച്ചതോടെ മന്ത്രിസഭയിൽനിന്നുള്ള രണ്ടാം മന്ത്രിയുടെ രാജിയുമായി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണവും വന്നു. ചാനൽ മേധാവി ഉൾപ്പെടെ അഞ്ചു മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ജയരാജൻ രാജിവെച്ച ഒഴിവിൽ സി.പി.എമ്മിൽനിന്ന് എം.എം. മണിയും എൻ.സി.പിയിൽനിന്ന് തോമസ് ചാണ്ടിയും മന്ത്രിസഭയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.