'അന്ന് മഴ, ഇന്നലെ തണുപ്പ്' -കാലാവസ്ഥ നിരീക്ഷണവുമായി വീണ്ടും മുഖ്യമന്ത്രി

ന്യൂഡൽഹി: സി.പി.ഐ നേതാവ് ആനിരാജക്കെതിരെ മുൻ മന്ത്രി കൂടിയായ എം.എം. മണി നടത്തിയ വിവാദ പരാമർശം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. അന്ന് ഡൽഹിയിലെത്തിയപ്പോൾ മാധ്യമപ്രവർത്തകർ ഇതെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കുകയുണ്ടായി. ചോദ്യം കേട്ടതായി പോലും നടിക്കാതെ ഡൽഹിയിൽ നല്ല മഴ വന്നല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. കഴിഞ്ഞ ജൂലൈയിലായിരുന്നു ഈ സംഭവം.

മാസങ്ങൾക്കു ശേഷം തണുത്ത ഡിസംബറിൽ ഇ.പി.ജയരാജന്റെ അനധികൃത സ്വത്ത് വിവാദം പാർട്ടിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇതെ കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങളുമായി എത്തിയപ്പോൾ ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ നേർത്ത ചിരിയോടെയുള്ള തണുപ്പൻ പ്രതികരണം. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരും എന്നും മുഖ്യമന്ത്രി നയം വ്യക്തമാക്കുകയുണ്ടായി. തണുപ്പും മഴയും കൊണ്ടുള്ള മുഖ്യമന്ത്രിയുടെ കാലാവസ്ഥ നിരീക്ഷണം ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉന്നയിച്ച അഴിമതി ആരോപണം ചൂടുപിടിച്ച ചർച്ചയായിരിക്കെ രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ നടക്കും. എ.കെ.ജി ഭവനിൽ രാവിലെ 11ന് ആരംഭിക്കുന്ന യോഗത്തി​െൻറ അജണ്ടയിൽ കേരളത്തിലെ വിവാദം ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കേന്ദ്രകമ്മിറ്റി അംഗത്തിനെതിതെ ഉയർന്ന ആരോപണമെന്ന നിലയിൽ അജണ്ടക്ക് പുറത്ത് വിഷയം ചർച്ച ചെയ്യാൻ സാധ്യത. ഇതിനകം തന്നെ, നേതാക്കൾ തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞതായാണ് അറിവ്.

കേന്ദ്രകമ്മിറ്റി അംഗത്തിനെതിതെ ഉയർന്ന ആരോപണമെന്ന നിലയിൽ അജണ്ടക്ക് പുറത്ത് വിഷയം ചർച്ച ചെയ്യാൻ സാധ്യത. ഇതിനകം തന്നെ, നേതാക്കൾ തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു കഴിഞ്ഞതായാണ് അറിവ്.

Tags:    
News Summary - Pinarayi again with weather observation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.