വ്യവസായികളെ കേരളത്തിലേക്ക് ക്ഷണിച്ച് പിണറായി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായ, വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. 2017 ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നിക്ഷേപക സംഗമം വ്യാപാര്‍ 2017ന്‍െറ മുന്നോടിയാണ് കൂടിക്കാഴ്ച.

ടൂറിസം, ആതുരശുശ്രൂഷ, വിവര സാങ്കേതികവിദ്യ, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ കേരളത്തില്‍ ധാരാളം നിക്ഷേപ അവസരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിലേക്ക് കൃത്യമായ അജണ്ടയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാറിന് കീഴില്‍ കേരളത്തില്‍ വ്യവസായത്തിന് ഏറ്റവും അനുകൂലമായ സാഹചര്യങ്ങളും സാധ്യതകളുമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് അമിതാഭ് കാന്ത്, ഫിക്കി മുന്‍ പ്രസിഡന്‍റ് ഓംകാര്‍ കന്‍വാര്‍, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് ജോര്‍ജ് മുത്തൂറ്റ്,  അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ നളിനി നെറ്റോ, പോള്‍ ആന്‍റണി എന്നിവരും ജപ്പാന്‍, യു.എ.ഇ, റഷ്യ, പോളണ്ട്, മലേഷ്യ, തുര്‍ക്കി, ദക്ഷിണ കൊറിയ, ക്യൂബ, നേപ്പാള്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും പങ്കെടുത്തു.

 

News Summary - pinaray vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.