സംഘപരിവാർ ഭീഷണി: പിണറായിക്ക്​ സുരക്ഷയൊരുക്കുമെന്ന്​ കർണാടക സർക്കാർ

മംഗളൂരു: മംഗലാപുരത്ത്​  പൊതുപരിപാടിയിൽ പ​െങ്കടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി  പിണറായി വിജയന്​ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കുമെന്ന്​ കർണാടക സർക്കാർ. സന്ദർശനത്തി​​െൻറ ഭാഗമായി മംഗാലാപുരത്ത്​ 4000 പൊലീസുകാരെ അധികമായി വിന്യസിക്കുമെന്നും സർക്കാർ അറിയിച്ചു. നേരത്തെ പിണറായിയുടെ സന്ദർശനത്തിനെതിരെ കർണാടകയിലെ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നു.

അതേ സമയം  പിണറായി വിജയൻ  പ്രസംഗിക്കുന്നതിനെതിരെ  നടത്തുന്ന ഹർത്താലി​​െൻറ പ്രചരണാർഥം വിവിധ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്​ച റാലി നടത്തി. ഹിന്ദു വിരോധി പിണറായി വിജയൻ ഗോ ബാക്ക്​ എന്ന മുദ്രവാക്യമുയർത്തിയാണ്​ റാലി നടത്തിയത്​.നളിൻ കുമാർ കട്ടീൽ എംപി, കേരളത്തിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർഎസ്എസ് നേതാവ് കല്ലടുക്ക പ്രഭാകർ ഭട്ട്, ബിജെപി ജില്ലാ പ്രസിഡൻറ്​ സഞ്ചീവ മടന്തൂർ, മുൻ മന്ത്രി കൃഷ്ണാജെ പാലെമർ എന്നിവരടക്കം റാലിയിൽ പങ്കെടുത്തു.

Tags:    
News Summary - pinarai vijayan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.