കോഴിക്കോട്: ‘ബാബരി വിധി നീതിനിഷേധം; പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധം’ നീതിക്കായി ശബ്ദമുയർത്തുക എന്ന മുദ്രാവാക്യമുയർത്തി പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച ജസ്റ്റിസ് കോൺഫറൻസിലും പൗരത്വസംരക്ഷണ റാലിയിലും പ്രതിഷേധം അലയടിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ റാലിയിൽ കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീർ, വൈസ് പ്രസിഡൻറ് കെ.എച്ച്.നാസർ, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ സത്താർ, അബ്ദുൽ ലത്തീഫ്, സംസ്ഥാന സമിതിയംഗങ്ങളായ കെ.കെ.ഹിഷാം, എസ്.നിസാർ, കെ. മുഹമ്മദലി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
ബീച്ചിൽ നടന്ന ‘ജസ്റ്റിസ് കോൺഫറൻസ്’ ഓള് ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് വലി റഹ്മാനി ഉദ്ഘാടനം ചെയ്തു. പാര്‍ലമെൻറിെൻറ ഇരുസഭകളും പാസാക്കി നിയമമാക്കിയ പൗരത്വഭേദഗതി ഭരണഘടനാ വിരുദ്ധവും കുറ്റകൃത്യവുമാെണന്ന് അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്മാന് ഇ.അബൂബക്കര്‍ വിഡിയോ സന്ദേശം നൽകി.
സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എച്ച്. നാസര്‍ ‘ കോഴിക്കോട് പ്രഖ്യാപനം’ നടത്തി. ഡോ. ലെനിന് രഘുവംശി (വാരാണസി, യു.പി), എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ്എം.കെ.ഫൈസി, പോപുലര്‍ ഫ്രണ്ട് ദേaശീയ ട്രഷറര്‍ പ്രഫ.പി കോയ, കെ.എഫ്.മുഹമ്മദ് അസ്ലം മൗലവി, മനുഷ്യാവകാശപ്രവര്‍ത്തകനും എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡൻറുമായ എ. വാസു, മാധ്യമപ്രവര്ത്തകന് എന്‍.പി. ചെക്കുട്ടി, ദലിത് ആക്റ്റിവിസ്റ്റ് കെ.കെ. ബാബുരാജ്, എൻ.സി.എച്ച്.ആർ.ഒ ദേശീയ സെക്രട്ടറി റെനി ഐലിന്, ഡോക്യുമെൻററി സംവിധായകന് ഗോപാല്‍ മേനോന്, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി.അബ്ദുര്‍റഹ്മാന്‍ ബാഖവി തുടങ്ങിയവർ പങ്കെടുത്തു. പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ സ്വാഗതവും ടി.കെ അബ്ദുസ്സസമദ് നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് ഡേനൈറ്റ് മാര്‍ച്ച് ഞായറാഴ്ച
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഡേനൈറ്റ് മാര്‍ച്ച് ഞായറാഴ്ച ആരംഭിക്കും. വൈകീട്ട് മൂന്നിന് സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ ഖബറിടമുള്ള മലപ്പുറം പൂക്കോട്ടൂരില്നിന്നും ആരംഭിക്കുന്ന മാര്‍ച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാത്രി ഫറോക്ക് ചുങ്കത്ത് സമാപിക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇവിടെനിന്ന് പുനരാരംഭിക്കുന്ന റാലി വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപന റാലി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും.
ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കും –എസ്.ഡി.പി.െഎ
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ പൗരത്വം നല്കുന്ന നിയമം രാജ്യത്ത് നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് 17ന് സംസ്ഥാനത്ത് നടക്കുന്ന ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ. ബില്‍ പാര്‍ലമെൻറില്‍ അവതരിപ്പിച്ചതു മുതല്‍ രാജ്യത്ത് അരാജകത്വവും സംഘര്‍ഷവും പടര്‍ന്നിരിക്കുകയാണെന്നും സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.