Posted On
date_range Updated On
date_range സെഞ്ച്വറി അടിച്ച് പെട്രോൾ വില; രാജസ്ഥാനിലെ ഗംഗാനഗറിൽ 100.13 രൂപ
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നത്.
രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ പെട്രോൾ വില 100.13 രൂപയിലെത്തി. തുടർച്ചയായ പത്താം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്. ലിറ്ററിന് 91.62 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.