കൊച്ചി: എച്ച്.ഐ.വി പരിശോധനാകേന്ദ്രം പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിന് സമീപത്തുനിന്ന് ആലത്തൂരിലേക്ക് മാറ്റിയത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി. അന്തർസംസ്ഥാന തൊഴിലാളികളടക്കം മാസം 500ലേറെ പേർക്ക് എച്ച്.ഐ.വി പരിശോധനക്ക് കഴിയുമായിരുന്ന സംവിധാനമാണ് ഇതോടെ ഇല്ലാതായതെന്ന് കാട്ടി പാലക്കാട് സ്വദേശി കെ. കൃഷ്ണൻകുട്ടി നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ബെഞ്ച് വിശദീകരണം തേടിയത്.
സർക്കാർ ആശുപത്രിയോടൊപ്പമാണ് എച്ച്.ഐ.വി പരിശോധന കേന്ദ്രം പ്രവർത്തിക്കേണ്ടതെന്ന പേരിലാണ് ആലത്തൂരിലേക്ക് മാറ്റിയത്. അതിർത്തിയിൽനിന്ന് 45 കിലോമീറ്ററോളം അകലെയാണിത്. ഏറെ പരിശോധന നടക്കുന്നുണ്ടെങ്കിൽ സർക്കാർ ആശുപത്രിക്ക് പുറത്തും പരിശോധന കേന്ദ്രം അനുവദിക്കാൻ വകുപ്പുണ്ട്.
ചെക്ക്പോസ്റ്റ് ഭാഗത്തേക്കുതന്നെ ഇത് തിരികെ കൊണ്ടുവരണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.