മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി മാറ്റം; കൂടുതല്‍ അന്വേഷണത്തിന് സി.പി.എം തീരുമാനം

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ അസിസ്റ്റന്‍റ്് പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പി.കെ. ശ്രീവത്സകുമാറിനെ മാറ്റുന്നതിലേക്ക് നയിച്ച ആരോപണത്തിന്‍െറ നിജസ്ഥിതി അന്വേഷിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ആരോപണവുമായി ബന്ധപ്പെട്ടുയര്‍ന്ന തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗത്തിന്‍െറ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചാണ് അന്വേഷിക്കുക. ശ്രീവത്സകുമാര്‍ തന്‍െറ നിരപരാധിത്വം വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി സമര്‍പ്പിച്ചിരുന്നു. ജില്ല കമ്മിറ്റി അംഗവും കോടിയേരിയെ നേരില്‍ കണ്ട് വിശദീകരണം നല്‍കിയെന്നാണ് സൂചന.  
മന്ത്രിയുടെ പേരുപറഞ്ഞ് പേഴ്സനല്‍ സ്റ്റാഫ് അംഗത്തെ ജില്ല കമ്മിറ്റി അംഗം തെറ്റിദ്ധരിപ്പിച്ചു എന്ന ഗുരുതര ആരോപണം ഉയര്‍ന്ന സ്ഥിതിക്കാണ് സംസ്ഥാന സെക്രട്ടറി സംഘടനതല അന്വേഷണത്തിന് തീരുമാനിച്ചത്.തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗത്തിനെതിരെ നടപടിക്കുള്ള സാധ്യതയുമുണ്ട്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥനായ പി.കെ. ശ്രീവത്സകുമാര്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എം.എല്‍.എയുമായ വി. ശിവന്‍കുട്ടിയുടെ പി.എ ആയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നത്.  അന്നൊന്നും ആരോപണ വിധേയനല്ലാത്ത ഇദ്ദേഹത്തെ ബലിയാടാക്കുകയായിരുന്നെന്ന ആക്ഷേപം ജില്ലയിലെ പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനുണ്ട്.  


മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് യോഗം 26ന് 
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു. ചിലര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലും പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനുമാണ് യോഗം. 26ന് തൈക്കാട് ഗെസ്റ്റ് ഹൗസിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിമാരോടും യോഗത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന്‍െറ ആവശ്യമില്ളെന്ന നിലപാടാണ് യോഗത്തില്‍ മന്ത്രിമാര്‍ സ്വീകരിച്ചത്. ഫയലുകള്‍ കെട്ടിക്കിടക്കല്‍, സര്‍ക്കാറിന്‍െറ പരിപാടികള്‍ക്ക് വേഗം കുറവ്, ആരോപണങ്ങള്‍ എന്നിവയുടെ കൂടി സാഹചര്യത്തിലാണ് യോഗം. പേഴ്സനല്‍ സ്റ്റാഫിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനാണ് യോഗമെന്നാണ് ഒൗദ്യോഗിക വിശദീകരണം. സി.പി.എം മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിന്‍െറ യോഗം നേരത്തേ പാര്‍ട്ടി വിളിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തലത്തില്‍ തന്നെ വിലയിരുത്താനും നീക്കമുണ്ട്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ചില ഉദ്യോഗസ്ഥര്‍ നിലപാട് എടുക്കുന്നതായി പാര്‍ട്ടിക്ക് പരാതിയുണ്ട്. 

Tags:    
News Summary - personal staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.