ചെമ്പ് അങ്ങാടി കടത്തുകടവിൽ ജങ്കാർ സർവീസ് ആരംഭിക്കുന്നതിന് അനുമതി

തിരുവനന്തപുരം : ചെമ്പ് അങ്ങാടി കടത്തുകടവിൽ ജങ്കാർ സർവീസ് ആരംഭിക്കുന്നതിന് അനുമതി. കോട്ടയം ജില്ലയിലെ ചെമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ മൂവാറ്റുപുഴയാറിന് കുറുകെയുള്ള ചെമ്പ് അങ്ങാടി കടത്തുകടവിൽ നിലവിലുള്ള കുടത്തുവള്ളം നിലനിർത്തി പുതുതായി ജങ്കാർ സർവീസ് ആരംഭിക്കുന്നതിനാണ് അനുമതി.

നിലവിൽ അങ്ങാടി കടവിൽ സർവീസ് നടത്തുന്ന കടത്തുവള്ളത്തിൽ ഏതാണ്ട് 15 യാത്രക്കാർക്കും നാലോ അഞ്ചോ സൈക്കിൾ യാത്രക്കാർക്കും മാത്രമേ ഒരേ സമയം യാത്ര ചെയ്യാൻ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് ഡയറക്ടർ റിപ്പോർട്ട് നൽകി. കടത്തിന്റെ ഇരു കരകളിലും റോഡ് സൗകര്യം ഉള്ളതിനാൽ കാർ, ജീപ്പ്, ഓട്ടോറിക്ഷ മുതലായ വാഹനങ്ങൽ കയറ്റാവുന്ന തരത്തിലുള്ള ജങ്കാർ സർവീസ് ആരംഭിക്കുന്നത് ചെമ്പ് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. ചെമ്പ് അങ്ങാടി കടത്തിൽ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് പൊതുജനങ്ങളിൽ നിന്നും ഈടാക്കി വാഹനങ്ങളെയും വ്യക്തികളെയും മൂവാറ്റുപുഴയാറിന് കുറുകെ കടത്തുന്നതിനായി ജങ്കാർ സർവീസ് നടത്തുന്നതിനുള്ള അവകാശം ഗ്രാമപഞ്ചായത്തിന് ലേലം ചെയ്ത് നൽകാമെന്നാണ് ഉത്തരവ്. ലേലം കൊണ്ടയാൾ ജങ്കാറിന്റെ മെയിന്റനൻസ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകൾ വഹിക്കണം. ഗ്രാമപഞ്ചായത്തിലേക്ക് കുത്തക അവകാശം ലേലം കൊള്ളുന്ന തുക അടക്കണം. ആവർത്തനചെലവ് ഉൾപ്പടെയുള്ളവ ലേലം കൊള്ളുന്നയാൾ വഹിക്കേണ്ടതാണെന്ന ലേല നിബന്ധനകളോടെയാണ് ജങ്കാർ സർവീസ് ലേലം നടത്തുന്നതെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഈ നിബന്ധനകൾക്ക് വിധേയമായി ചെമ്പ് അങ്ങാടി കടത്തുകടവിൽ ലേല വ്യവസ്ഥയിൽ ജങ്കാർ സർവീസ് ആരംഭിക്കുന്നതിന് അനുമതി നൽകിയാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്. 

Tags:    
News Summary - Permission to start Junkar service at Chemb Angadi Transport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.