കേരളശ്രീ ആയുർവേദിക്സിൽനിന്ന് മരുന്നുകൾ വാങ്ങാൻ അനുമതി ഉത്തരവ്

തിരുവനന്തപുരം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രികളിൽ ഔഷധ വിതരണം ചെയ്യാൻ കേരളശ്രീ ആയുർവേദിക്സ് എന്ന സ്ഥപനത്തിന് അനുമതി നൽകി തദ്ദേശവകുപ്പിന്റെ ഉത്തരവ്. തടുക്കാശ്ശേരി സർവീസ് സഹകരണ സംഘം പ്രസിഡന്റ് സർക്കരിന് ഇത് സംബന്ധിച്ച കത്ത് നൽകിയിരുന്നു.

പാലക്കാട് കേരളശ്ശേരി ഗ്രാമപഞ്ചായത്തിൽ തടുക്കാശ്ശേരി സർവീസ് സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒഷധ നിർമാണ സ്ഥാപനമാണ് കേരളശ്രീ ആയുർവേദിക്സ്. വകുപ്പിൽ പ്രാബല്യത്തിലുള്ള വിലയിൽ അധികരിക്കാതെ മറ്റ് മാനദണ്ഡങ്ങൾ പാലിച്ച്, കേരളശ്രീ ആയുർവേദിക്സ് എന്ന സ്ഥാപനം ലോൺ ലൈസൻസിൽ തനതായി ഉത്പാദിപ്പിക്കുന്ന, ഡ്രഗ് കൺട്രോളറുടെ അംഗീകാരമുള്ള ഔഷധങ്ങൾ വാങ്ങാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. കേരളശ്രീ ക്ക് 2024 മാർച്ച് 13വരെയാണ് അനുമതി ഉത്തരവ്.

കേരളശ്രീ എന്ന സ്ഥാപനവും ഈ സ്ഥാപനത്തിന് ലോൺ ലൈസൻസിൽ ഔഷധം നിർമിച്ച് നൽകുന്ന വള്ളുവനാട് ആയുർവേദ ഔഷധശാലയും മേഖലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥാപനം നിർമിക്കുന്ന ഔഷധങ്ങൾ സാമ്പിൾ പരിശോധനക്ക് അയച്ചതിൽ ഗവൺമെന്റ് ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ പരിശോധന റിപ്പോർട്ട് പ്രകാരം ഗുണനിലവാരമുളളതാണ്. അതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ആയുർവേദ ഡിസ്പെൻസറികൾ ഔഷധങ്ങൾ വിതരണം നടത്തുന്നതിന് കേരളശ്രീ എന്ന സ്ഥാപനത്തിന് അനുമതി നൽകാമെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോളർ ശിപാർശ ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.

Tags:    
News Summary - Permission to purchase medicines from Kerala Sri Ayurvedics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.