തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് അടക്കം മൂന്നുവിഭാഗം ജീവനക്കാർക്ക് ലീവ് സറണ്ട ർ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നേരേത്ത എല്ലാവിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടർ മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ(സബോഡിനേറ്റ് സർവിസിലെ ഒാഫിസ് അറ്റൻഡൻറ് അടക്കം), പാർട്ട്ടൈം കണ്ടിൻജൻറ് ജീവനക്കാർ, മുനിസിപ്പൽ കണ്ടിൻജൻറ് ജീവനക്കാർ എന്നിവർക്കാണ് ഇളവ്.
അതേസമയം, സാലറി കട്ട് സുഗമമാക്കാൻ കൂടുതൽ നടപടികളിലേക്കും സർക്കാർ കടന്നു. പൊതുമേഖലാ സ്ഥാപങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വിവിധ കമീഷനുകൾ, സർക്കാറിന് കീഴിൽ വരുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവക്ക് സാലറി കട്ട് നടത്തി ട്രഷറിയിൽ തുക നിേക്ഷപിക്കാം. ഇതിന് പ്രത്യേക ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ സർക്കാർ അനുമതി വേണ്ട.
പണമായും ചെക്കായും തുക സ്വീകരിക്കാം. ഇൗ അക്കൗണ്ടിന് ചെക്ക് ബുക്ക് നൽകില്ല. തുക പിൻവലിക്കാനും അനുമതിയില്ല. സ്ഥാപനങ്ങൾ അപേക്ഷ നൽകുന്ന മുറക്ക് അക്കൗണ്ട് അനുവദിക്കണം. ഹൈകോടതി സ്റ്റേ വരും മുമ്പാണ് ഉത്തരവിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.