ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്

പെരിങ്ങമല സഹകരണ സംഘം അഴിമതി; ബി.ജെ.പി നേതാക്കൾ കുരുക്കിൽ, എസ്.സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണം, 4.16 കോടി രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം: പെരിങ്ങമല സഹകരണ സംഘം അഴിമതിയിൽ ബി.ജെ.പി സംസ്ഥാന നേതാക്കാൾക്ക് തിരിച്ചടി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കാൻ സഹകരണ വകുപ്പ് ഉത്തരവിട്ടു.

പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. ഭരണസമിതി അംഗങ്ങൾ അതേ ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ പാടില്ലെന്ന ചട്ടം നിലനിൽക്കെയാണ് ബി.ജെ.പി നേതാക്കൾ ചട്ടം ലംഘിച്ച് വായ്പയെടുത്തത്. എസ്.സുരേഷ് ഉൾപ്പെടെ 16പേരാണ് ബാങ്കിന്റെ ഭരണസമിതിയിൽ ഉള്ളത്.

നിയമം ലംഘിച്ച് വായ്പ എടുത്തത് വഴി ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണ്ടെത്തൽ. ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പണം തിരിച്ചടക്കനാണ് ഉത്തരവ്.

ബാങ്ക് പ്രസിഡന്റും ആർ.എസ്.എസ് മുൻ വിഭാഗ് ശാരീരിക പ്രമുഖ് ജി പത്മകുമാർ 46 ലക്ഷം രൂപയാണ് തിരിച്ചടക്കാനുള്ളത്.

പതിനാറംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതം തിരിച്ചടക്കാനാണ് നിര്‍ദേശം. ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതം തിരിച്ചടക്കണം. ജീവനൊടുക്കിയ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ തിരുമല അനിലിനെ കൈവിട്ടത് ഇതേ നേതാക്കൾ തന്നെയാണ്. 

Tags:    
News Summary - Peringamala Cooperative Society corruption; S Suresh must repay Rs. 43 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.