വടകര: ഏറെ കോളിളക്കം സൃഷ്ടിച്ച പേരാമ്പ്ര ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 22 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. വടകര അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി. പേരാമ്പ്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന് (62), ഭാര്യ ശാന്ത (59) എന്നിവരെ 2015ൽ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പേരാമ്പ്ര ഞാണിയംതെരുവിലെ കൂനേരി കുന്നുമ്മല്‍ ചന്ദ്രനെയാണ് (58) ജഡ്ജി എം.വി. രാജകുമാര ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കടന്നതിന് അഞ്ചു വര്‍ഷം കഠിനതടവും 5000 രൂപ പിഴയും, കൊല്ലപ്പെട്ട ശാന്തയുടെ ആഭരണങ്ങള്‍ കവര്‍ന്നതിന് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും, ആക്രമണം തടയാനെത്തിയ അജില്‍ സന്തോഷിനെ (20) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഏഴുവര്‍ഷം കഠിന തടവും, 5000 രൂപ പിഴയുമാണ് ശിക്ഷ.
പിഴ തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ബാലെനയും, ശാന്തെയയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തവും, 25,000 രൂപ വീതം പിഴയും അടക്കണം. 22 വര്‍ഷത്തെ കഠിനതടവ് അവസാനിച്ച ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതി. ചന്ദ്രന് കടമായി ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് േപ്രാസിക്യൂഷന് കേസ്.
2015 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രതി കടക്കെണിയില്‍നിന്ന് രക്ഷപ്പെടാനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജിന് സന്തോഷിനും(17) വെട്ടേറ്റിരുന്നു. വീടിെൻറ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലന് വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചുകിടന്നത്.
ശാന്തയുടെ മൃതദേഹത്തില്‍നിന്ന് വളകളും സ്വര്‍ണമാലയും അഴിച്ചെടുത്തശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തില്‍ പ്രതിയുടെ വീടിെൻറ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷണങ്ങള്ക്കിടയില്നിന്ന് 41 സെൻറിമീറ്റര്‍ നീളമുള്ള കൊടുവാളും സംഭവസമയം ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യതെളിവിെൻറയും ശാസ്ത്രീയ തെളിവിെൻറയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കേസിെൻറ ഭാഗമായി ഡി.എന്‍.എ പരിശോധന, മുടി പരിശോധന, രക്തപരിശോധന എന്നിവയും നടത്തി.
മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിെൻറ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജർ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു. 94 രേഖകളും 28 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. കൊല്ലപ്പെട്ട ബാലെൻറ മകന് ആനന്ദിെൻറ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോൾ പ്രതി വെട്ടി പരിക്കേല്‍പ്പിച്ച അജില്‍ സന്തോഷ് രണ്ടാം സാക്ഷിയുമാണ്. ഐ.പി.സി 449 (വധിക്കണമെന്ന ലക്ഷ്യത്തോടെ വീട് കൈയേറി മോഷണം നടത്തുക), ഐ.പി.സി 302 (കൊലപാതകം), 392 (കവര്‍ച്ച), 397 (മരണം സംഭവിക്കാന്‍ കഠിനമായ ദേഹോപദ്രവം ചെയ്ത് കവര്‍ച്ച) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.