വലതുപക്ഷ രാഷ്​ട്രീയത്തിന്‍റെ ജീർണത ജനം തിരിച്ചറിഞ്ഞു -വി.എസ്​

കോഴിക്കോട്​: വലതുപക്ഷ രാഷ്​ട്രീയത്തിന്‍റെ ജീർണത ജനം തിരിച്ചറിഞ്ഞുവെന്ന്​ മുതിർന്ന സി.പി.എം നേതാവ്​ വി.എസ്​ അച്യുതാനന്ദൻ. ജനങ്ങൾ ഇടതുപക്ഷമാണ്​ ശരിയെന്ന്​ വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാർ രാഷ്​ട്രീയത്തിന്​ കേരളത്തിൽ ഇടമില്ലെന്നാണ്​ മനസിലാക്കാൻ കഴിയുന്നതെന്നും വി.എസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണ്ണ രൂപം

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

Tags:    
News Summary - People realize the obsolescence of right wing politics: VS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.