Posted On
date_range Updated On
date_range മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ചുവെന്ന് വി. മുരളീധരൻ
തിരുവനന്തപുരം: രാജ്യത്ത് മൂന്നാമതും നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വരുമെന്നത് ജനം തീരുമാനിച്ച് കഴിഞ്ഞെന്ന് ആറ്റിങ്ങൽ ലോക്സഭാ ബി.ജെ.പി എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ. നെടുമങ്ങാട് എൻ.ഡി.എ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ സർക്കാരിന്റെ ഭാഗമാകുന്ന, അദ്ദേഹത്തിൻ്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്ന ജനപ്രതിനിധി വേണമോ പ്രതിപക്ഷത്ത് ഇരിക്കുന്ന ജനപ്രതിനിധി വേണമോ എന്നത് ആലോചിച്ച് വോട്ടർമാർ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും വി. മുരളീധരൻ പറഞ്ഞു. നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ് ആർ.ഹരിപ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.