വയനാട്ടിൽ കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

സുൽത്താൻ ബത്തേരി: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അമ്പലവയൽ പഞ്ചായത്ത് മുൻ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈല ജോയി (53) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചക്ക് 2.45ടെ കൊളഗപ്പാറ കവലക്ക് സമീപമാണ് അപകടം. കൊളഗപാറ കവലയിൽ ഇവർ നടത്തുന്ന സ്ഥാപനം അടച്ച് വീട്ടിലേക്ക് നടന്നു പോകുമ്പോൾ പുറകിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാൽ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ഭർത്താവ്: ജോയി. മക്കൾ: അന്ന ഷെഗൻ, സാറാ ജോയി, മരിയ ജോയി. മരുമകൻ: ഷെഗൻ ജോസഫ്.

Tags:    
News Summary - Pedestrian dies hit by a car in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.