'ജായിയേ പിണറായി ജീ' എന്ന് പ്രധാനമന്ത്രി പറഞ്ഞതിന്‍റെ അർഥം മുഖ്യമന്ത്രി മനസിലാക്കണം -പി.സി. തോമസ്

കൊച്ചി: കെ-റെയിലിന് അനുമതി ആവശ്യപ്പെടാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹം ''ജായിയേ പിണറായി ജീ'' എന്നുപറഞ്ഞത് അതിന്‍റെ അർഥത്തിൽതന്നെ മനസ്സിലാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്. ജായിയേ എന്ന ഹിന്ദി വാക്കിന്‍റെ അർഥം പൊക്കോളൂ എന്നാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമോയെന്ന് സംശയമുണ്ട്. കെ-റെയിലിന്‍റെ കാര്യം വിശദീകരിച്ചപ്പോൾ, പൊക്കോളൂ എന്നല്ലാതെ അനുകൂലമായി ഒരു വാക്കുപോലും പ്രധാനമന്ത്രി പറഞ്ഞില്ല. പദ്ധതിക്ക് ഒരുഅനുമതിയും നൽകിയിട്ടില്ലെന്നാണ് റെയിൽവേ മന്ത്രി വ്യക്തമാക്കിയതെന്നും തോമസ് വാർത്തക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - PC Thomas React to pinarayi vijayan in K Rail Issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.