Posted On
date_range Updated On
date_range മുഖ്യമന്ത്രി മനപൂർവം കേസിൽ കുടുക്കിയെന്ന് പി.സി ജോർജിന്റെ ഭാര്യ
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ മനപ്പൂർവം കേസിൽ കുടുക്കിയതാണെന്ന് പി.സി ജോർജിന്റെ ഭാര്യ ഉഷ. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് മുൻ എം.എൽ.എ പി.സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
354, 354എ വകുപ്പുപ്രകാരമാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയിൽ പറയുന്നു. പീഡനശ്രമം, ഫോണിൽ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താൽപര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.