'പി.സി. ജോർജിന്‍റെ വിമർശനം എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതി'

കൊച്ചി: കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് പി.സി. ജോര്‍ജ് പറഞ്ഞത് തനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നുവെന്ന് വി.ഡി. സതീശൻ. പി.സി. ജോര്‍ജിന്റെ നാവില്‍ നിന്ന് എന്നെ കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാര്‍ഥന. ജോര്‍ജ് സി.പി.എമ്മുമായി ധാരണയിലാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

ജോര്‍ജിനെ ജയിലിലാക്കിയത് സര്‍ക്കാറല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് സർക്കാർ ഏറ്റെടുക്കുകയാണ്. ബി.ജെ.പി-സി.പി.എം-പി.സി ജോര്‍ജ് അച്ചുതണ്ട് തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി.സി. ജോര്‍ജിന്റെ മകനും ഒരു പ്രമുഖ സി.പി.എം നേതാവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ വക്കീല്‍ ഓഫിസില്‍ വച്ചാണ് സി.പി.എം-ബി.ജെ.പി നേതാക്കള്‍ ഗൂഡാലോചന നടത്തുന്നത്.

വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നവരല്ല തൃക്കാക്കരയിലെ വോട്ടര്‍മാര്‍. എല്ലാ മതവിഭാഗങ്ങളുമായും യു.ഡി.എഫ് സൗഹാര്‍ദ്ദത്തിലാണ്. അതേസമയം വര്‍ഗീയത പറയുന്ന ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ എതിര്‍ക്കുകയും ചെയ്യും -വി.ഡി. സതീശൻ വ്യക്തമാക്കി. 

Tags:    
News Summary - P.C. George's criticism is my greatest honor says VD Satheesna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.