Posted On
date_range Updated On
date_range ബിഷപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കുന്നു -പി.സി. ജോർജ്
കോട്ടയം: ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് പി.സി.ജോർജ് എം.എൽ.എ. പീഡനം നടന്നതായി പരാതിയിൽ പറയുന്നതിെൻറ തൊട്ടടുത്ത ദിവസം ബന്ധുവീട്ടിലെ ചടങ്ങിൽ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും ദൃശ്യങ്ങളും തെൻറ പക്കലുണ്ടെന്നും ജോർജ്ജ് അവകാശപ്പെട്ടു.
കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറിൽ നിന്ന് പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോർജ് ആരോപിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീക്കെതിരെ പുതിയ ആരോപണവുമായി പി.സി.ജോർജ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.