കോട്ടയം: ജലന്ധർ ബിഷപ്പാണോ കന്യാസ്ത്രീയാണോ ഇര എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പി.സി ജോർജ് എം.എൽ.എ. പരാതിക്കാരിയായ കന്യാസ്ത്രീ സഭയെ അവഹേളിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സഭയിൽ നിന്നും വേറിട്ട് നിൽക്കുന്നവരാണ് കന്യാസ്ത്രിക്കൊപ്പം ഉള്ളതെന്നും ജോർജ് പറഞ്ഞു.
പരാതിക്കാരിയെ കന്യാസ്ത്രീയായി കാണാൻ കഴിയില്ല. നിയമപരമായി നേരിടേണ്ടതിന് പകരം മാധ്യമങ്ങളിലൂടെ അവർ സഭയെ അവഹേളിക്കുകയാണ്. ക്രൈസ്തവ സഭയെ അപമാനിക്കാൻ ശ്രമിക്കുന്നവർ കോടികൾ മുടക്കുന്നു. അബദ്ധ സഞ്ചാരിണികൾ സ്ത്രീ സുരക്ഷാ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതായും പി.സി ജോർജ് കുറ്റപ്പെടുത്തി.
കന്യാസ്ത്രീയുടെ സഹോദരൻ ഉൾപ്പെടെയുള്ളവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു. മൂന്ന് കൊല്ലം കൊണ്ട് കന്യാസ്ത്രീയുടെ സഹോദരങ്ങൾ സ്വത്തുക്കൾ സമ്പാദിച്ചു. തൻെറ നിലപാട് ആവർത്തിക്കുന്നതായും വനിതാ കമീഷൻ കേസെടുത്താൽ നേരിടാൻ തയ്യാറാണെന്നും ജോർജ് വെല്ലുവിളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.