Posted On
date_range Updated On
date_range പ്രതിപക്ഷത്തെ പിന്തുണച്ച് സഭ വിട്ടിറങ്ങി പി.സി. ജോർജ്
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ജനപക്ഷം നേതാവ് പി.സി. ജോർജ്. നിയമസഭ വിട്ടിറങ്ങിയ പി.സി. ജോർജ് ഗവർണറെ രൂക്ഷമായി വിമർശിച്ചു.
ഇതുപോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ലെന്ന് ജോർജ് പറഞ്ഞു. ബി.ജെ.പിക്കാരനായ ഗവർണർ എൽ.ഡി.എഫ് സർക്കാറിന്‍റെ രാഷ്ട്രീയ നിലപാട് വായിക്കുന്നത് പരിഹാസ്യമെന്നും ജോർജ് കുറ്റപ്പെടുത്തി.
ഇ.ഡിയും കസ്റ്റംസും ഇനി ചോദ്യം ചെയ്യാനുള്ളത് മുഖ്യമന്ത്രിയെ മാത്രമാണ്. മാന്യത ഇല്ലാത്തതിനാലാണ് സർക്കാർ കോവിഡ് കാലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയത്. യു.ഡി.എഫിനൊപ്പമല്ല സഭ ബഹിഷ്കരിച്ചതെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.