ടോൾ ചോദിച്ചു; പാലിയേക്കരയിലെ സ്റ്റോപ്പ് ബാരിയർ പി.സി ജോര്‍ജ് തകർത്തു

തൃശ്ശൂര്‍: ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായ പി.സി ജോര്‍ജ്ജ് എം.എൽ.എ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ സ്‌റ്റോപ്പ് ബാരിയർ തകർത്തു. ബാരിയര്‍ തകര്‍ത്ത് ടോള്‍ നല്‍കാതെയാണ് പി.സി ജോർജ് കടന്നുപോയത്. ഇന്നലെ രാത്രി 11:30നാണ് സംഭവം. സംഭവത്തിൽ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കി.

Full View
ഡൽഹിയിലേക്കുള്ള സർവകക്ഷി സംഘത്തോടൊപ്പം ചേരുന്നതിനായി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഈ സംഭവം. എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെടുകയായിരുന്നു. എൻെറ വാഹനത്തിന് പിന്നില്‍ മറ്റു വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് കാറില്‍ നിന്നിറങ്ങി ബാരിയര്‍ ഒടിച്ചത്. എം.എല്‍.എമാര്‍ ഇങ്ങനെയൊക്കെ ചെയ്താലേ പൗരവകാശം സംരക്ഷിക്കാനാകൂ. ഇനിയും ഇതാവർത്തിച്ചാൽ ഇതിനേക്കാൾ കടുത്ത നടപടി സ്വീകരിക്കാൻ മടിക്കില്ല. ഇവിടെ സാധാരക്കാർക്ക് ഉപയോഗിക്കാനുള്ള വഴി മതിൽ കെട്ടി അടച്ചു. അത്  തുറന്നു കൊടുക്കാൻ ശ്രമം നടത്തും.
- പി.സി.ജോര്‍ജ്

 

Tags:    
News Summary - pc george attack toll plaza- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.