യോഗത്തിനിടെ അക്രമം: ആര്‍.എസ്.എസ് പ്രാദേശികനേതാവ്  ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

പയ്യന്നൂര്‍:  ആര്‍.എസ്.എസ് സംഘ് ബൈഠക്ക് നടക്കവെ ഒരു സംഘത്തിന്‍െറ അക്രമത്തില്‍ ആര്‍.എസ്.എസ്  പ്രാദേശികനേതാവിനും പ്രവര്‍ത്തകനും പരിക്കേറ്റു. ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് പിലാത്തറ അറത്തിപ്പറമ്പിലെ കൊട്ടിലവീട്ടില്‍ സജിത്ത് (32),  കരിവെള്ളൂര്‍ ചീറ്റയിലെ രഞ്ജിത്ത് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സജിത്തിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കാങ്കോല്‍ ശിവക്ഷേത്രത്തിനടുത്ത കൈലാസ് ഓഡിറ്റോറിയത്തില്‍ യോഗം നടന്നുകൊണ്ടിരിക്കെ സംഘടിച്ചത്തെിയവര്‍  ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. 
ഇരുകാലുകള്‍ക്കും തലക്കും സാരമായി പരിക്കേറ്റ സജിത്തിനെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെനിന്നാണ് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് വന്‍ പൊലീസ് സംഘം കാങ്കോലിലത്തെി. സംഭവത്തിനു പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ ആരോപിച്ചു.
 

Tags:    
News Summary - payyannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.