പയ്യന്നൂരിൽ ബൈക്കിൽ നിന്നും തെറിച്ചുവീണ റിട്ട. എസ്.ഐയും മകനും വാൻ കയറി മരിച്ചു

കണ്ണൂർ: പയ്യന്നൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചു വീണ റിട്ട. എസ്.ഐയും മകനും പിക്കപ്പ് വാൻ കയറി മരിച്ചു. ശനിയാഴ്ച വൈകീട്ട് 6.20ന്​ ദേശീയ പാതയിൽ കണ്ടോത്ത് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്​. റിട്ട: എസ്.ഐ കരിവെള്ളൂർ ചീറ്റ കട്ടച്ചേരിയിലെ എം.രവീന്ദ്രൻ (58), മകൻ അർജുൻ ആർ.നായർ (20) എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. ബൈക്ക് മറിഞ്ഞ ഉടൻ എതിരെ വന്ന പിക്കപ്പ് വാൻ ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണ അന്ത്യം. പിതാവ് സംഭവസ്ഥലത്തുo മകൻ ആശുപത്രിയിലുമാണ് മരിച്ചത്.

രവീന്ദ്രനും മകനും പയ്യന്നൂരിൽ നിന്ന് സാധനങ്ങൾ വാങ്ങി കരിവെള്ളൂർ കട്ടച്ചേരിയിലെ വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്നു. കണ്ടോത്ത് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ വെച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബൈക്ക് നിയന്ത്രണം വിട്ട്​ മറിഞ്ഞത്​​. അർജുനെ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ​.

പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന രവീന്ദ്രൻ രണ്ടു വർഷം മുമ്പാണ് വിരമിച്ചത്. മകൻ അർജുൻ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയാണ്. ആശയാണ് രവീന്ദ്ര​​​െൻറ ഭാര്യ. അനുശ്രീ  മകളാണ്.
 

Tags:    
News Summary - payyannur accident two dead-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.