പട്ടാമ്പി: പട്ടാമ്പി പാലം സെപ്റ്റംബർ ഏഴിന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു. നവീകരണ പ്രവൃത്തി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
ആറിനകം പൂർത്തിയാവുന്ന രീതിയിലാണ് പ്രവൃത്തി നടക്കുന്നത്. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ നിശ്ചിതസമയം പണി തീർത്ത് ഏഴിന് ചെറുകിട വാഹനങ്ങൾക്ക് ഗതാഗതത്തിനുള്ള അനുമതി നൽകും. സുരക്ഷ പരിശോധനക്ക് ശേഷമേ വലിയ വാഹനങ്ങൾ കടത്തിവിടൂ.
കൈവരി നിർമാണവും പാലത്തിലെ വിണ്ടുകീറിയ റോഡിെൻറ കോൺക്രീറ്റ് പ്രവൃത്തിയും നടന്നുവരുകയാണ്. തെക്കുഭാഗത്തെ തകർന്ന അപ്രോച്ച് റോഡിെൻറ പ്രവൃത്തിയും ഇതോടൊപ്പം പൂർത്തിയാക്കും.
തിങ്കളാഴ്ച വൈകീട്ട് ആർ.ബി.ഡി.സി ചീഫ് എൻജിനീയർ ജീവരാജ്, സൂപ്രണ്ടിങ് എൻജിനീയർ മിനി, എക്സിക്യൂട്ടിവ് എൻജിനീയർ ശ്രീലേഖ, അസി. എക്സി. എൻജിനീയർ ജയരാജ് എന്നിവർ സ്ഥലത്തെത്തി പുരോഗതി വിലയിരുത്തി. എം.എൽ.എക്ക് പുറമെ പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങളും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.