ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു

തിരുവല്ല: കെഎസ്ആർടിസി ബസ് ബസ്റ്റാൻഡിലെ ശുചിമുറിയിൽ യാത്രക്കാരി കുഴഞ്ഞു വീണു മരിച്ചു. കോതമംഗലം കോഴിപ്പള്ളി ഇഞ്ചൂർ കൊച്ചുപറമ്പിൽ വാസന്തി നന്ദനൻ (73 ) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്നു വാസന്തി. സ്റ്റാൻഡിൽ നിർത്തിയ ബസ്സിൽ നിന്നും ശുചിമുറിയിൽ പോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പൈപ്പിൽ ബലമായി പിടിച്ചുനിന്നു. ഇത് കണ്ട് മറ്റൊരു സ്ത്രീയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

ഉടൻ ആംബുലൻസ് എത്തിച്ച് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരുവനന്തപുരത്തുള്ള മാതാവിൻറെ വീട്ടിൽ പോയി മടങ്ങും വഴി ആയിരുന്നു സംഭവം. തിരുവല്ല പൊലീസ് എത്തി നടപടികൾക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. 

Tags:    
News Summary - Passenger collapses and dies in bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.