വോട്ടർമാരെ അധിക്ഷേപിച്ച സി.പി.എം കൗൺസിലർക്ക്​ പാർട്ടി ശാസന

ഹരിപ്പാട്: തെരഞ്ഞെടുപ്പിൽ വിജയിച്ചതി​െൻറ ആവേശത്തിൽ വോട്ടുചെയ്യാത്തവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പ്രസംഗിച്ച സി.പി.എം കൗൺസിലറെ പാർട്ടി ശാസിച്ചു. ദേശീയ മാധ്യമങ്ങൾവരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത പ്രസംഗം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ സാഹചര്യത്തിലാണ് ശാസന.

സമൂഹ മാധ്യമങ്ങളിലും പ്രസംഗവും ചർച്ചകളും കത്തിക്കയറുകയാണ്. ഒരു നിലക്കും ന്യായീകരിക്കാനാവാത്ത പരാമർശങ്ങളായതിനാൽ പാർട്ടി നേതൃത്വവും അണികളും രൂക്ഷമായി വരുന്ന പ്രതികരണങ്ങളെ പ്രതിരോധിക്കാനാവാതെ കുഴങ്ങുകയാണ്. പാർട്ടിക്ക് വലിയ നാണക്കേടാണ് സംഭവം ഉണ്ടാക്കിയത്.

റിപ്പബ്ലിക് ചാനലിൽ ബ്രേക്കിങ് ന്യൂസായാണ് പ്രസംഗം പ്രക്ഷേപണം ചെയ്തത്. പ്രസംഗവും വിവാദപരാമർശവും ദീർഘനേരമാണ് ചാനൽ പ്രക്ഷേപണം ചെയ്തത്. വിഷയം ദേശീയ തലത്തിൽ ചർച്ചയായതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വവും പ്രശ്നത്തിൽ ഇടപെടുമെന്നാണ് സൂചന.

നരേന്ദ്ര മോദിക്കെതിരെ മോശം പരാമർശം നടത്തിയതും വെള്ളം കുടിക്കുമ്പോൾ ഹരേ റാം എന്നല്ല ഹരേ കൃഷ്ണകുമാർ എന്നാണ് ഉച്ചരിക്കേണ്ടത് എന്ന പരാമർശവും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കന്മാ​െരയും പ്രവർത്തക​െരയും ചൊടിപ്പിച്ചിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ കൗൺസില​െറയും മുഖ്യമന്ത്രി​െയയും തെറിയഭിഷേകം നടത്തി പ്രവർത്തകർ ദേഷ്യം തീർക്കുന്നു. കൗൺസിലർക്കെതിരെ ഏതറ്റംവരെയും പോകാൻ ബി.ജെ.പി തയാറെടുക്കുകയാണെന്നാണ് അറിയുന്നത്.

Tags:    
News Summary - Party reprimands CPM councilor for insulting voters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.