നിർത്തിയിട്ട ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞു

കോഴിക്കോട്: റോഡിരികിൽ നിർത്തിയിട്ട ലോറി റോഡ് ഇടിഞ്ഞതോടെ താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞു. കോഴിക്കോട് ഫറോക്കിലാണ് അപകടം. ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു.

ഫറോക്ക് നഗരസഭ ചെയര്‍മാൻ എം.സി അബ്ദുൽ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. സിമന്‍റ് ലോറി തലകീഴായിട്ടാണ് മറിഞ്ഞത്. അനധികൃത പാർക്കിങ്ങാണ് അപകടത്തിന് കാരണമെന്ന് പ്രദേശിവാസികൾ പറയുന്നു.

വീടിന് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. വീടിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നു. മുറ്റത്ത് നിർത്തിട്ട ബൈക്ക് ലോറിക്കടിയിൽപെട്ടു. റോഡ് ഇടിഞ്ഞ് ലോറി വീഴുമ്പോൾ ഈ ഭാകത്ത് ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

Tags:    
News Summary - parked lorry fell off the road and overturned on top of house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.