കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിെൻറ നടത്തിപ്പിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിനാൽ ഇ.എസ്.ഐ കോർപറേഷൻ കോളജ് തിരികെ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിെച്ചന്ന് ഇ.എസ്.ഐ.സി സെൻട്രൽ ബോർഡ് അംഗവും ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറിയുമായ കെ. സുരേഷ് ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2015 ഡിസംബർ ഒന്നിന് സംസ്ഥാന സർക്കാറിന് കൈമാറിയ കോളജിൽ ഒന്നാം വർഷ പ്രവേശനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ഇപ്പോഴും സർക്കാറിനായില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഇ.എസ്.ഐ ബോർഡ് യോഗത്തിൽ പൊതുജനങ്ങൾക്ക് കൂടി ചികിത്സ ഉറപ്പാക്കുന്ന വിധത്തിൽ കോളജ് തിരികെ ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇ.എസ്.ഐ കോർപറേഷെൻറ മെഡിക്കൽ കോളജ് സംസ്ഥാന സർക്കാറിന് കൈമാറിയത് വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന കോടതി ഉത്തരവ് നടപ്പാക്കാൻ കേന്ദ്ര നിയമ മന്ത്രാലയത്തിെൻറ ഉപദേശം തേടും. നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ കോളജ് തിരികെ ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കും.
540 കോടി രൂപയുടെ നിർമാണവും 30 ഏക്കർ സ്ഥലവും കൈമാറി രണ്ടു വർഷം കഴിഞ്ഞിട്ടും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ സംസ്ഥാന സർക്കാർ സ്വകാര്യ മെഡിക്കൽ മാനേജ്മെൻറുകളുമായി ഒത്തുകളിക്കുകയാണ്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നിരന്തരമായ ഇടപെടലുകളെ തുടർന്ന് സുപ്രീംകോടതി മേൽനോട്ട കമ്മിറ്റിയിൽനിന്നും എം.ബി.ബി.എസ് പ്രവേശനത്തിന് വ്യവസ്ഥകളോടെ അനുമതി ലഭ്യമാക്കിയിട്ടും വ്യവസ്ഥകൾ പാലിക്കാൻ സർക്കാറിനായില്ല. സ്വകാര്യ മെഡിക്കൽ കോളജുകളുടെ താൽപര്യം സംരക്ഷിക്കാൻ വ്യവസ്ഥകൾ ബോധപൂർവം ലംഘിെച്ചന്നും സുരേഷ്ബാബു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.