???????????? ?????????

പറവൂർ മുബാറക്ക് വധക്കേസിലെ പ്രതികൾ കീഴടങ്ങി

അങ്കമാലി: ‘റെന്‍റ്​ എ ​കാ​ർ’ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ പറവൂർ മുബാറക്ക് കൊല്ലപ്പെട്ട കേസിലെ പ്രതികൾ കീഴടങ്ങി. മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ്, മാവിൻചുവട് കണ്ടാരത്ത് അഹമ്മദ്, ചെറുപറമ്പിൽ സാലി എന്നിവരാണ് കീഴടങ്ങിയത്. പുലർച്ചെ മൂന്നു മണിയോടെ അങ്കമാലി ടൗണിൽവെച്ചാണ് പ്രതികൾ പൊലീസിൽ കീഴടങ്ങിയത്.

കൊലപാതകത്തിന് ശേഷം ജില്ല വിട്ട പ്രതികൾ അഭിഭാഷകൻ മുഖേന പൊലീസുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് കീഴടങ്ങാൻ സമ്മതം അറിയിച്ചത്. ഇതേതുടർന്ന് വടക്കൻ പറവൂർ പൊലീസ് അങ്കമാലിയിൽ എത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ വലിയവീട്ടിൽ റിയാസ് ഒളിവിലാണ്. അ​ങ്ക​മാ​ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് മു​ഹ​മ്മ​ദ്, പ​റ​വൂ​ർ എ​സ്.​ഐ സോ​ണി മ​ത്താ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രതികൾക്കായി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിരുന്നു. ഇതിനിടെയാണ് പ്രതികൾ കീഴടങ്ങാൻ സന്നദ്ധത അറിയിച്ചത്.

ഡിസംബർ മൂന്നിന് ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.30ഒാ​ടെ പ​റ​വൂ​ർ മാ​വി​ന്‍ചു​വ​ട് ശ​റ​ഫു​ൽ​ഇ​സ്​​ലാം ജു​മാ​മ​സ്ജി​ദി​ന് കി​ഴ​ക്കു​വ​ശ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം നടന്നത്. മു​ൻ​വൈ​രാ​ഗ്യ​ത്തി​​​​​െൻറ​യും കു​ടി​പ്പ​ക​യു​െ​ട​യും പേ​രി​ൽ ഗു​ണ്ട​സം​ഘം വെ​ടി​മ​റ കാ​ഞ്ഞി​ര​പ്പ​റ​മ്പി​ല്‍ ബ​ദ​റു​ദ്ദീ​​​​​െൻറ മ​ക​ന്‍ മു​ബാ​റ​ക്കി​നെ​ (24) കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ക്ര​മം ത​ട​യു​ന്ന​തി​നി​െ​ട മു​ബാ​റ​ക്കിന്‍റെ സു​ഹൃ​ത്ത് വെ​ടി​മ​റ തോ​പ്പി​ല്‍ വീ​ട്ടി​ല്‍ നാ​ദി​ര്‍ഷ​ക്ക്​ (24) കൈ​ക്ക് പ​രി​ക്കേ​റ്റിരുന്നു. ‘റെന്‍റ്​ എ ​കാ​ർ’ സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പൊ​ലീ​സിന്‍റെ നി​ഗ​മ​നം.

മൂ​ന്നു​മാ​സം മു​മ്പ്​ മു​ബാ​റ​ക്കും ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യി വാ​ക്​​ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​വും ഇ​വ​ർ ത​മ്മി​ൽ റെന്‍റ്​ എ ​കാ​ർ ഇ​ട​പാ​ട്​ തു​ട​ർ​ന്നു. എ​ന്നാ​ൽ, വെ​ടി​മ​റ​യി​ൽ​െ​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​​ന്‍റെ പ​ക മ​ന​സ്സി​ൽ സൂ​ക്ഷി​ച്ച ഗു​ണ്ട​സം​ഘം മു​ബാ​റ​ക്കി​നോ​ട് പ​ക​രം​വീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്​​ച മു​ബാ​റ​ക്കി​​ന്‍റെ സു​ഹൃ​ത്ത് നാ​ദി​ർ​ഷ​യെ വി​ളി​ച്ചു​വ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് നാ​ദി​ർ​ഷ​യെ​ക്കൊ​ണ്ട് മു​ബാ​റ​ക്കി​നെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് വാ​ക്കേ​റ്റ​വും ഉ​ന്തും ത​ള്ളും ന​ട​ക്കു​ന്ന​തി​നി​െ​ട അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ കു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മു​ബാ​റ​ക്ക്​ മ​രി​ച്ചു.

Tags:    
News Summary - Paravoor Mubarak Murder Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.