പാനൂരിൽ ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്

പാനൂർ: പാനൂരിനടുത്ത മുത്താറി പീടികയിൽ മുസ്‍ലിം ലീഗ് പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്. മുത്താറി പീടികയിലെ വലിയ പറമ്പത്ത് റഫീഖിന്റെ വീടിനാണ് വെള്ളിയാഴ്ച രാത്രിയിൽ ഒരു സംഘം ആളുകൾ ബോംബെറിഞ്ഞത്. ബോംബ് മുറ്റത്തുവീണ് പൊട്ടിയതിനാൽ അപകടമുണ്ടായില്ല.

ബോംബെറിഞ്ഞ വീട് മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല, കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഡി.സി.സി സെക്രട്ടറി ഹരിദാസ് മൊകേരി എന്നിവർ സന്ദർശിച്ചു.

വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ഷിബിനയുടെ വീട്ടിൽ കയറി ഒരു സംഘം സി.പി.എമ്മുകാർ ഷിബിനയുടെ അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. വീട്ടുപറമ്പിൽ നാട്ടിയിരുന്ന സ്ഥാനാർഥിയുടെ പ്രചാരണ സാമഗ്രികളും നശിപ്പിച്ചു.

ഷിബിന പാനൂർ ലക്ഷംവീട് കോളനിയിലെ സി.പി.എം പ്രവർത്തകൻ അശ്വനി ഘോഷ് അടക്കം മൂന്നുപേർക്കെതിരെ പാനൂർ പൊലീസിൽ പരാതി നൽകി. ഷിബിനയുടെ വീട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, ഡി.സി.സി സെക്രട്ടറി കെ.പി. സാജു, വി. സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചു. കടവത്തൂർ മോസ്കോ റോഡിലെ മത്തത്ത് അഷ്റഫിന്റെ വീടിനുനേരെ ഒരു സംഘം മുട്ടയെറിഞ്ഞു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.

Tags:    
News Summary - Bomb attack on Muslim League worker's house in Panoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.