'നാലെണ്ണത്തെ ഞാൻ തീർത്തിട്ടുണ്ട്'; കൊലവിളി മുഴക്കി ഋതു കടന്നു കളഞ്ഞത് ജിതിന്റെ സ്കൂട്ടറിൽ

പ​റ​വൂ​ർ: പ​റ​വൂ​ർ ചേ​ന്ദ​മം​​ഗ​ല​ത്ത് അ​യ​ൽ​വാ​സി മൂ​ന്നു​പേ​രെ വീ​ട്ടി​ൽ ക​യ​റി അ​ടി​ച്ചു​കൊ​ന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കി​ഴ​ക്കു​മ്പു​റ​ത്ത് പെ​ര​യ​പ്പാ​ടം കാ​ട്ടു​പ​റ​മ്പി​ൽ വേ​ണു (65), ഭാ​ര്യ ഉ​ഷ (58), മ​ക​ൾ വി​നീ​ഷ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​നീ​ഷയുടെ ഭർത്താവ് ജി​തി​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണം ന​ട​ത്തി​യ അ​യ​ൽ​വാ​സി ഋതു ജ​യ​നെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

കൊലക്ക് ശേഷം 'നാലെണ്ണത്തെ ഞാൻ തീർത്തിട്ടുണ്ട്' എന്ന് സമീപവാസികളോട് വിളിച്ചുപറഞ്ഞ് ജിതിന്റെ സ്കൂട്ടറുമെടുത്താണ് അക്രമി സ്ഥലംവിടുന്നത്. എന്നാൽ ആ വഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ‍ ഉദ്യോഗസ്ഥർ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ഋതുവിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

പ​റ​വൂ​ർ, വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നു​ക​ളി​ൽ നിരവധി കേസുകളുള്ള പ്രതി പ്ര​ദേ​ശ​ത്ത് സ്ഥി​രം ശ​ല്യ​ക്കാരനും ല​ഹ​രി​ക്ക​ടി​മ​യുമാണ്. 2022 മു​ത​ൽ പൊ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളാ​ണ് പ്ര​തി. ഇ​യാ​ളു​ടെ നി​ര​ന്ത​ര ശ​ല്യ​ത്തി​നെ​തി​രെ വേ​ണു​വി​ന്‍റെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.  

ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ട്ടി​ൽ സി.​സി.​ടി.​വി കാ​മ​റ​യും സ്ഥാ​പി​ച്ചി​രു​ന്നു. പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്.

കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​തി ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ട് പൈ​പ്പു​ക​ൾ ക​ണ്ടെ​ത്തി. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി. 

Tags:    
News Summary - Paravoor Chendamangalam Massacre; More info out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.