Posted On
date_range Updated On
date_range പറഞ്ഞതും ചെയ്തതും -കാഞ്ഞങ്ങാട്
അഞ്ചുവർഷംകൊണ്ട് കാഞ്ഞങ്ങാട്മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുകയാണ്. 3530 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിന്റെ സമഗ്രമുന്നേറ്റം ലക്ഷ്യമിട്ട് നടപ്പാക്കിയതെന്ന് റവന്യൂ മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എയുമായ ഇ. ചന്ദ്രശേഖരൻ പറഞ്ഞു. പാണത്തൂർ-കാണിയൂർ പാത യാഥാർഥ്യമാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ വോട്ട് ചോദിച്ചതെന്നും സർക്കാറിൽ രണ്ടാമനായ മന്ത്രിക്ക് അക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ് ആരോപിക്കുന്നു.
ഇ. ചന്ദ്രശേഖരൻ എം.എല്‍.എ
- 53 സ്കൂളുകളുകൾക്ക് കെട്ടിടങ്ങൾ, 17 സ്കൂളുകൾക്ക് അസംബ്ലി ഹാൾ, ഒമ്പത് സ്കൂളുകൾക്ക് ബസ് എന്നിവക്ക് മാത്രം 96 കോടി രൂപ.
- ആരോഗ്യ മേഖലയിൽ പൂടംങ്കല്ല് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി.
- ഏഴ് പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. കൂടാതെ അടിസ്ഥാന സൗകര്യം ഒരുക്കാൻ 54.85 കോടി ചെലവഴിച്ചു.
- കാഞ്ഞങ്ങാട് ഒമ്പത് കോടി രൂപക്ക് നിർമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി.
- മണ്ഡലത്തിലെ 32 റോഡുകൾ മെക്കാഡം ടാർ ചെയ്യാൻ 790.33 കോടി രൂപ.
- 124 റോഡുകൾ നവീകരിക്കാൻ 68.81 കോടി രൂപ,139 റോഡുകൾ റീടാർ ചെയ്യാൻ 13.9 കോടി രൂപ അനുവദിച്ചു.
- വൈദ്യുതി രംഗത്ത് 1185. 32 കോടി രൂപ (കരിന്തളം 400 കെ.വി സബ് സ്റ്റേഷൻ ഉൾപ്പെടെ 119 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് /മിനി മാസ്റ്റ് ലൈറ്റുകൾ).
- 49 കേന്ദ്രങ്ങളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ, 73.66 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ, 31 സ്ഥലങ്ങളിൽ ചെക്ക്ഡാം/വി.സി.ബികൾ സ്ഥാപിക്കാൻ 27.19 കോടി.
- ടൂറിസം മേഖലക്ക് 104.55 കോടി (കാഞ്ഞങ്ങാട് പൈതൃക നഗരം പദ്ധതി, കാഞ്ഞങ്ങാട് ടൗൺ സ്ക്വയർ, കൈറ്റ് ബീച്ച്, നമ്പ്യാർക്കൽ റിവർസൈഡ് പാർക്ക്, മഞ്ഞംപൊതിക്കുന്ന്, റാണിപുരം ആൻഡ് കോട്ടഞ്ചേരി പദ്ധതികൾ).
- കരിന്തളത്ത് ഗവ. കോളജ്, കോടോത്ത് ഐ.ടി.ഐ, പരപ്പയിൽ പോളിടെക്നിക് കോളജ്.
- കാഞ്ഞങ്ങാട് വ്യവസായ പാർക്ക് (100 ഏക്കർ കൈമാറിക്കഴിഞ്ഞു), കാഞ്ഞങ്ങാട് സിവിൽ സർവിസ് അക്കാദമി, കരിന്തളം ഏകലവ്യ സ്പോർട്സ് റസിഡൻഷ്യൽ സ്കൂൾ, വെള്ളരിക്കുണ്ട് ആർ.ടി.ഒ ഓഫിസ്.
- കോട്ടച്ചേരി മേൽപാലം പണി പൂർത്തിയാകുന്നു. കുശാൽ നഗർ െറയിൽ മേൽപാലത്തിന് അംഗീകാരം.
- കാഞ്ഞങ്ങാട് ടൗണിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ 73 കോടി രൂപയുടെ ഫ്ലൈ ഓവർ കിഫ്ബി അംഗീകരത്തിന് സമർപ്പിച്ചു.
- മടിക്കൈയിൽ 42 കോടി രൂപയുടെ സാംസ്കാരിക സമുച്ചയം. കാഞ്ഞങ്ങാട് വിദ്വാൻ പി.യുടെ പേരിൽ സ്മാരകത്തിന് 5 കോടി, മടിക്കൈയിൽ മാംസ സംസ്കരണ പദ്ധതി, സെൻട്രൽ വെയർഹൗസ് ഗോഡൗൺ.
- നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേ.
പി.വി. സുരേഷ് (ഡി.സി.സി ജനറൽ സെക്രട്ടറി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.