Representational Image
Posted On
date_range Updated On
date_range കോഴിക്കോട് പേപ്പർ വേസ്റ്റുകൾ സൂക്ഷിച്ച കടയ്ക്ക് തീപിടിച്ചു
കോഴിക്കോട്: കോഴിക്കോട് കുളങ്ങരപ്പീടികയിൽ പേപ്പർ വേസ്റ്റുകൾ സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി.
ഇന്ന് പുലർച്ചെ 1.20നാണ് അപകടം. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെയാണ് തീയണച്ചത്.
തീപിടുത്തത്തില്‍ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷെഡിനോട് ചേർന്നുള്ള ചെറിയ വീട്ടിൽ ബിഹാർ സ്വദേശികളുടെ കുടുംബം താമസിച്ചിരുന്നു. ഇവർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതിനാൽ വൻ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.