രാഹുൽ

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുലിന്റെ അമ്മയും സഹോദരിയും

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ ഉപദ്രവിച്ച സംഭവത്തില്‍ തങ്ങൾക്ക് പങ്കില്ല എന്ന് കാണിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

യുവതി ആദ്യം നല്‍കിയ മൊഴിയില്‍ തങ്ങള്‍ക്കെതിരെ പരാതി ഇല്ലായിരുന്നുവെന്നും രക്ഷിതാക്കളുടെ പ്രേരണ കാരമാണ് തങ്ങള്‍ക്കെതിരെ യുവതി പിന്നീട് പരാതി നല്‍കിയതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

പന്തീരങ്കാവ് പൊലീസ് നിരന്തരം ഫോണില്‍ വിളിച്ച് കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞുവെന്നും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തിടുക്കം കാണിക്കുന്നത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

News Summary - Pantheerankavu domestic violence case; Rahul's mother and sister applied for anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.