പാനൂര്‍ ബോംബ് സ്ഫോടനം: കോഴിക്കോട് -കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക പരിശോധന

കോഴിക്കോട്: കണ്ണൂര്‍ പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് - കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പൊലീസിന്‍റേയും സി.ആർ.പി.എഫിന്‍റേയും നേതൃത്വത്തില്‍ പരിശോധന നടന്നത്.പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമാണത്തിനിടെ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നിരിക്കുന്നത്.

നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ,കേരള പൊലീസ് എന്നിവര്‍ക്കൊപ്പം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ചെക്യാട് പഞ്ചായത്തിലെ ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളില്‍ സി.ആർ.പി.എഫും പൊലീസും റൂട്ട് മാര്‍ച്ചും നടത്തി.

Tags:    
News Summary - Pannur bomb blast: Extensive search in Kozhikode-Kannur border areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.