Posted On
date_range Updated On
date_range പന്തളത്ത് എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു
പന്തളം: എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് വിഷ്ണു കെ.രമേശിനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപിച്ചു. വെള്ളിയ ാഴ്ച രാത്രി 9.30നാണ് സംഭവം. ബൈക്കിൽ വീട്ടിലേക്കുപോയ വിഷ്ണുവിനെ പന്തളം കരണ്ടയിൽ ക്ഷേത്രത്തിനു സമീപം ബൈക്കിലെത്തിയ മൂന്നംഗസംഘം വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.