പന്തളം കേരളവർമ്മ കവിത പുരസ്കാരം വി.എം. ഗിരിജക്ക്

തിരുവന്തപുരം: പന്തളം കേരളവർമ്മ കവിത പുരസ്കാരം വി.എം. ഗിരിജക്ക്. ബുദ്ധപൂർണിമ എന്ന കവിത സമാഹാരത്തിനാണ് അവാർഡ് ലഭിച്ചതെന്ന് മഹാകവി പന്തളം കേരളവർമ്മ സ്മാരക സമിതി പ്രസിഡന്റ് ഡോ.കെ.എസ്. രവികുമാർ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.

ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചിന് പന്തളം ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്മാരകസമിതി അധ്യക്ഷൻ ഡോ.കെ.എസ്. രവികുമാർ പുസ്കാരം സമർപ്പിക്കും. പന്തളം കൊട്ടാരം നിർവാഹകസംഘം അധ്യക്ഷൻ എൻ. ശങ്കർ, മുഖത്തല ശ്രീകുമാർ, ദീപാ വർമ്മ, സുരേഷ് വർമ്മ തുടങ്ങിയവർ പങ്കെടുക്കും. സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ വി.എം. ഗിരിജ.

Tags:    
News Summary - Pandalam Kerala Varma Poetry Award V.M. Girijak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT