Posted On
date_range Updated On
date_range മതസ്പർധ വളർത്തുന്ന പരാമർശം: പഞ്ചായത്ത് ക്ലർക്കിന് സസ്പെൻഷൻ
ചെറുതുരുത്തി: ഫേസ്ബുക്കിലൂടെ മതസ്പർധ വളർത്തുന്ന രീതിയിൽ പരാമർശം നടത്തിയ പഞ്ചായത്ത് ക്ലർക്കിനെ തൃശൂർ ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത് സസ്പെൻഡ് ചെയ്തു. ദേശമംഗലം പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സി. രാജനാണ് സസ്പെൻഷനിലായത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഒരാൾ ഫേസ്ബുക്കിലൂടെ നടത്തിയ പരാമർശത്തിന് മറുപടിയായി രാജൻ എഴുതിയ കുറിപ്പാണ് വിവാദമായത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടറേറ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 50 വർഷം കൂടി കഴിഞ്ഞാൽ തലയിൽ തൊപ്പിയും പർദയുമണിഞ്ഞ് മാത്രമേ പുറത്തിറങ്ങി നടത്താൻ കഴിയൂ എന്നായിരുന്നു രാജെൻറ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.