Posted On
date_range Updated On
date_range കുറുനരിയുടെ ആക്രമണത്തിൽ പഞ്ചായത്ത് മെമ്പർക്ക് ഗുരുതര പരിക്ക്
മുണ്ടക്കയം: പഞ്ചായത്ത് മെമ്പറെ കുറുനരി ആക്രമിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം പഞ്ചായത്ത് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്. സാരമായി പരിക്കേറ്റ മെമ്പറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ജോമിയെ കുറുനരി കടിക്കുകയായിരുന്നു. കുറുനരിയുടെ അക്രമത്തെ തുടർന്ന് ജോമിയുടെ കാലിനും കൈക്കും സാരമായി പരിക്കേറ്റു.
ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവരെയും കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു. അക്രമാസക്തനായ കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.