പത്തനംതിട്ട: ദുരന്ത നിവാരണത്തിെൻറ മറവിൽ ശബരിമല പമ്പ ത്രിവേണിയിൽനിന്ന് വൻതോതിൽ മണൽവാരി സൗജന്യമായി കടത്താൻ സ്വകാര്യ കമ്പനിയുടെ നീക്കം. ചീഫ് സെക്രട്ടറിയും ഡി.ജി.പിയുംവരെ ഇടപെട്ടാണ് പമ്പയിൽനിന്ന് മണൽവാരിക്കടത്താൻ നിർദേശം നൽകിയത്. മണൽവാരാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത് പ്രവർത്തനമില്ലാത്ത കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സ് (ചൈന ക്ലേ) എന്ന കണ്ണൂരിലെ പൊതുമേഖല കമ്പനിക്കാണ്.
ഇവരിൽനിന്ന് കരാർ എടുത്ത കോട്ടയെത്ത സ്വകാര്യ കമ്പനിയാണ് മണൽ വാരുന്നത്. എന്നാൽ, ഇവർ മണൽ കൊണ്ടുപോകുന്നത് വനം വകുപ്പ് തടഞ്ഞു. 1,28,001ഘനമീറ്റർ മണ്ണാണ് പമ്പയിൽനിന്ന് മാറ്റേണ്ടത്. ഇതിൽ 40 ശതമാനവും ശുദ്ധമായ മണലാണ്. ഇത്രയും മണൽ അഞ്ചുപൈസപോലും വനം വകുപ്പിനോ പഞ്ചായത്തിനോ നൽകാതെ കൊണ്ടുപോകാനാണ് നീക്കം.
ചൈനക്ലേ കമ്പനി ദീർഘകാലമായി പ്രവർത്തനം നിലച്ച നിലയിലാണ്. ഇവരെ മണ്ണ് നീക്കുന്നതിന് നിയോഗിച്ചതിലും അവർ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം. മണ്ണ് നീക്കം വിലയിരുത്താൻ മേയ് 29ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർ ഹെലികോപ്ടറിൽ പമ്പയിലെത്തിയിരുന്നു. അന്ന് നിർദിഷ്ട എരുമേലി വിമാനത്താവള ഭൂമിയും ഇവർ ആകാശമാർഗത്തിൽ വീക്ഷിച്ചിരുന്നു. ഇപ്പോൾ പമ്പയിൽനിന്നുള്ള മണ്ണ് എരുമേലിയിലേക്ക് മാറ്റാനാണ് നീക്കം നടക്കുന്നത്. മണ്ണായാലും മണലായാലും വനം ഉൽപന്നമാണെന്നും സൗജന്യമായി കൊണ്ടുപോകുന്നത് അഴിമതിയാണെന്നും വനം ഉദ്യോഗസ്ഥർ പറയുന്നു.
വനംവകുപ്പിനു മണലിനും മണ്ണിനും സീനിയറേജ് വിലയുണ്ട്. അത് നൽകുന്നില്ല. മണൽ ഒരു ഘനമീറ്ററിന് 1200 രൂപയാണ് പി.ഡബ്ല്യു.ഡി കണക്കാക്കിയിട്ടുള്ള വില. സർക്കാറിന് ആറു കോടിയോളം രൂപ ലഭിക്കേണ്ട അരലക്ഷം ഘനയടിയോളം മണൽ സൗജന്യമായി കടത്താനാണ് നീക്കം. പൊതുവിപണിയിൽ ഈ മണലിന് ഇതിെൻറ നാലിരട്ടിയോളം വിലവരും. ദുരന്ത നിവാരണം എന്ന കലക്ടറുടെ അധികാരം ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.
മണ്ണ് വാരുന്നതിന് കലക്ടറുടെ ഉത്തരവ് മതിയെന്നും എന്നാൽ, അത് കടത്തിക്കൊണ്ട് പോകാൻ ഉത്തരവിടാൻ കലക്ടർക്ക് അധികാരമില്ലെന്നും വനംവകുപ്പ് മേധാവികൾ ചൂണ്ടിക്കാട്ടുന്നു. പമ്പയാറ്റിൽനിന്ന് മണ്ണ് നീക്കുന്നതിൽ വനംവകുപ്പിന് എതിർപ്പില്ല. സീനിയറേജ് അടക്കാതെ കൊണ്ടുപോകാനാവില്ല എന്നതിനാലാണ് തടഞ്ഞത്. സൗജന്യമായി വിട്ടുനൽകണമെങ്കിൽ സർക്കാർ ഉത്തരവ് ഇറക്കട്ടെയെന്നും വനം വകുപ്പ് പറയുന്നു.
മുൻ ചീഫ് സെക്രട്ടറിയുടെ ഹെലികോപ്ടർ യാത്ര ദുരൂഹം –ചെന്നിത്തല
തിരുവനന്തപുരം: പമ്പ-ത്രിവേണിയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണൽ സി.പി.എം നേതാവ് ചെയര്‍മാനായ കണ്ണൂരിലെ കേരള ക്ലേസ് ആൻഡ് സിറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിന് സൗജന്യമായി നൽകുന്നതിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിരമിക്കുന്നതിന് ഒരുദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസും ഡി.ജി.പിയും ഉദ്യോഗസ്ഥരും പമ്പയിലേക്ക് നടത്തിയ ദുരൂഹമായ ഹെലികോപ്ടര്‍ യാത്രക്ക് പിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
മണൽവാരുന്നതിൽ സാേങ്കതികജ്ഞാനമില്ലാത്ത െപാതുമേഖലാ സ്ഥാപനത്തിെൻറ മറവിൽ സ്വകാര്യമേഖലയെ സഹായിക്കാനാണ് ശ്രമെമന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കണ്ണൂരിലെ അഞ്ച് പുഴകളിൽ നിന്ന് മണൽ വാരാൻ കേരള ക്ലേസ് ആൻഡ് സിറാമിക്സ് നേരേത്ത ശ്രമിച്ചപ്പോൾ സി.പി.എം ഒഴികെ പാർട്ടികൾ അതിനെതിരെ സമരം നടത്തിയിരുന്നു. തുടർന്ന്, കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ സ്ഥാപനത്തിെൻറ എം.ഡി പറഞ്ഞത് തങ്ങൾക്ക് മണൽ വാരാൻ പരിജ്ഞാനമില്ലെന്നും സ്വകാര്യ ഏജൻസികളെ ഏൽപിക്കുമെന്നും ആയിരുന്നു. പമ്പ ഇടപാടിലും ആരുടെയോ കച്ചവടതാൽപര്യമുെണ്ടന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.