ചിറ്റാർ: മഴമാറി ദിവസങ്ങൾ പിന്നിടുേമ്പാൾ പമ്പാനദിയിൽ കുത്തൊഴുക്കിന് ശമനം. പമ്പ, കക്കി ഡാമുകൾ അടച്ചതോടെയാണ് ഒഴുക്കിനു ശമനമായത്. കക്കി- ആനത്തോട്, പമ്പ ഡാമുകളിൽനിന്നുള്ള വെള്ളമാണ് വനത്തിലൂടെ ഒഴുകി പമ്പ-ത്രിവേണിയിൽ എത്തുന്നത്.
ഡാമുകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ രണ്ടുദിവസം മുമ്പാണ് പൂർണമായി അടച്ചത്. തുലാവർഷം വൻതോതിൽ പെയ്താലെ ഇനി ഡാമുകൾ തുറക്കേണ്ടിവരൂ. ആഗസ്റ്റ് ഒമ്പതിന് ഡാമുകൾ തുറന്നതോടെയുണ്ടായ വെള്ളപ്പാച്ചിലിൽ വലിയ കല്ലുകളും മണലും തടികളും വൻ മരങ്ങളും ഒഴുകിയെത്തി. മണ്ണുമൂടിയ ത്രിവേണി പാലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുനീക്കി കണ്ടെത്തി. പൊതുമരാമത്ത് ഓഫിസ് കെട്ടിടത്തിെൻറ താഴത്തെ നില പൂർണമായി മണ്ണിനടിയിലായിരുന്നു. ഇവിടെയും മണ്ണുനീക്കം നടക്കുന്നു. പത്തടിയോളം ഉയരത്തിലാണ് മൺകൂന. മീഡിയ സ്റ്റാളുകളിൽ ചിലവയുടെ മേൽക്കൂര മാത്രമാണ് അവശേഷിക്കുന്നത്.
പെട്രോൾ പമ്പിലേക്കുള്ള റോഡിെൻറ പല ഭാഗവും ഇടിഞ്ഞിട്ടുണ്ട്. റോഡിൽ വിള്ളലും വീണു. റോഡുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. കമ്പകത്തും വളവിനു സമീപവും ചക്കുപാലത്തിനു സമീപവും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപവും റോഡിെൻറ ഒരുവശം ഇടിഞ്ഞു. ഇതുമൂലം പമ്പയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒരു വശത്തുകൂടി കഷ്ടിച്ച് ചെറിയ വാഹനങ്ങൾക്കു മാത്രമേ കടന്നുപോകാൻ കഴിയൂ. ദേവസ്വം, പൊലീസ്, വനം വകുപ്പ് തുടങ്ങിയ സർക്കാർ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളൂ. പത്തനംതിട്ടയിൽനിന്ന് പമ്പക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ അട്ടത്തോടുവരെ പോയി മടങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.