പമ്പ പുനര്‍നിർമിക്കാൻ അടിയന്തര നടപടിക്ക് സർക്കാർ തീരുമാനം

തിരുവനന്തപുരം: പ്രളയത്തിൽ 100 കോടിയുടെ നാശനഷ്​ടമുണ്ടായ ശബരിമല തീർഥാടനകേന്ദ്രത്തി‍​​െൻറ ഭാഗമായ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനര്‍നിർമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനായി  മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്പെഷല്‍ ഓഫിസറായി നിയമിക്കും. വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പെട്ടെന്ന് പഠനം നടത്തിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിർമാണം നടത്താനാണ് തീരുമാനം. 

വെള്ളപ്പൊക്കത്തില്‍ പമ്പയിലെ അടിസ്ഥാനസൗകര്യങ്ങളാകെ തകര്‍ന്നിരിക്കുകയാണെന്ന്  ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.  പമ്പാനദി വഴിമാറി ഒഴുകിയതു കാരണം ഒരു പാലം തീര്‍ത്തും മൂടിപ്പോയി. പമ്പയിലെ നടപ്പന്തല്‍ നശിച്ചു.  മണപ്പുറം ടോയ്​ലെറ്റ് കോംപ്ലക്സ് ഇടിഞ്ഞുപൊളിഞ്ഞു. പാര്‍ക്കിങ്​ സ്ഥലങ്ങളെല്ലാം ഇല്ലാതായി. പൊലീസ് സ്​റ്റേഷ‍​​െൻറ ഒരു ഭാഗവും ഇടിഞ്ഞു. ചുറ്റുപാടുമുള്ള റോഡുകളെല്ലാം തകർന്നുതരിപ്പണമായി. പൊതുമരാമത്ത് വകുപ്പി‍​​െൻറ 1115 കി.മീ റോഡുകളാണ് തകര്‍ന്നത്. പമ്പയിലെ ആശുപത്രിയും ഉപയോഗിക്കാന്‍ പറ്റാത്തനിലയിലാണ്. പമ്പ് ഹൗസും തകരാറായെന്ന്​ ദേവസ്വം അധികൃതർ അറിയിച്ചു. 

മൂന്നു പാലങ്ങള്‍ സമയബന്ധിതമായി നിർമിക്കുന്നതിന് സൈന്യത്തെ ഏൽപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറിൽ ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുമ്പ് അടിസ്ഥാന സൗകര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാനാണ് തീരുമാനം. യോഗത്തില്‍  മന്ത്രിമാരായ  കടകംപള്ളി സുരേന്ദ്രന്‍, ജി.  സുധാകരന്‍,  ഇ. ചന്ദ്രശേഖരന്‍,  ചീഫ് സെക്രട്ടറി ടോം ജോസ്, തിരുവിതാംകൂർ ദേവസ്വംബോര്‍ഡ് പ്രസിഡൻറ്​ എ. പത്മകുമാര്‍, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദേവസ്വം സെക്രട്ടറി ജ്യോതിലാല്‍, നിയമസെക്രട്ടറി ഹരീന്ദ്രനാഥ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എ.ഡി.ജി.പി. എസ്​. ആനന്ദകൃഷ്ണന്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി. വേണു, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്​റ്റ്​സ്​ പി.കെ. കേശവന്‍ തുടങ്ങിയവര്‍ പ​െങ്കടുത്തു. 

Tags:    
News Summary - Pamba Rebuilding; Kerala Govt Appoint special Officer -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.