Posted On
date_range Updated On
date_range കോൾ പാമർ 2033 വരെ ചെൽസിയിൽ; കരാർ പുതുക്കി
ലണ്ടൻ: ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ കോൾ പാമർ ചെൽസിക്കൊപ്പമുള്ള യാത്ര 2033 വരെ നീട്ടി. 2031 വരെ കരാറുണ്ടായിരുന്ന 22കാരൻ രണ്ടു വർഷം കൂടി ഇംഗ്ലീഷ് ക്ലബിനൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം ചെൽസിയിലേക്ക് കൂടുമാറുന്നത്. ആദ്യ സീസണിൽ തന്നെ 45 മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 15 അസിസ്റ്റുകളും നേടി ഗംഭീരമായി തുടങ്ങി. ലീഗിലെ മികച്ച യുവതാരത്തിനുള്ള അവാർഡും പാമർ സ്വന്തമാക്കി.
ആഗസ്റ്റ് 20 ന് സാൽഫോർഡിൽ പ്രഖ്യാപിക്കുന്ന പി.എഫ്.എ പ്ലെയർ, യംഗ് പ്ലെയർ ഓഫ് ദി ഇയർ അവാർഡുകൾക്കുള്ള ഷോർട്ട്‌ലിസ്റ്റിൽ പാമർ ഉൾപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.