10 മെഡിക്കല്‍ കോളജുകളില്‍ പാലിയേറ്റിവ് കെയര്‍

തിരുവനന്തപുരം: 10 മെഡിക്കല്‍ കോളജുകളില്‍ പാലിയേറ്റിവ് കെയര്‍ പദ്ധതി ആരംഭിക്കും. ഓരോ മെഡിക്കല്‍ കോളജിനും 10 ലക്ഷം രൂപ വെച്ച് ഒരു കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

ഓരോ മെഡിക്കല്‍ കോളജിലും നടന്നുവരുന്ന നിർമാണ, വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിർദേശിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ മികച്ച ഗവേഷണത്തിന് സര്‍ക്കാര്‍ പുരസ്‌കാരം നൽകും. മെഡിക്കല്‍ കോളജുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതല ഓഫിസ് ഡി.എം.ഇയില്‍ ആരംഭിക്കും. സ്റ്റേറ്റ് ബോര്‍ഡ് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (എസ്.ബി.എം.ആര്‍) വിപുലീകരിക്കും.

ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം കൂടി പ്രയോജനപ്പെടുത്തും. മെഡിക്കല്‍ കോളജുകളില്‍ മെറ്റീരിയില്‍ കലക്ഷന്‍ ഫെസിലിറ്റി പദ്ധതിയിലൂടെ മാലിന്യസംസ്‌കരണം ഫലപ്രദമായ രീതിയില്‍ നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റിവ് രണ്ടാംഘട്ടമായി ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ആരംഭിക്കാൻ നിർദേശം നല്‍കിയിരുന്നു. ഇതിന്റെ പുരോഗതിയും മന്ത്രി വിലയിരുത്തി. 

Tags:    
News Summary - Palliative care in 10 medical colleges in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.