പാലിയേക്കരയിൽ പുതിയ ടോൾ നിരക്ക്

ആ​മ്പ​ല്ലൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പു​തി​യ ടോ​ൾ നി​ര​ക്ക് നി​ല​വി​ൽ വ​ന്നു. പു​തു​ക്കി​യ നി​ര​ക്ക് ചൊ​വ്വാ​ഴ്ച വെ​ളു​പ്പി​ന് 12 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങി. കാ​ർ, ജീ​പ്പ് തു​ട​ങ്ങി​യ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു ത​വ​ണ ക​ട​ന്നു​പോ​കു​ന്ന​തി​ന് 75 രൂ​പ ന​ൽ​ക​ണം, നി​ല​വി​ൽ 70 രൂ​പ​യാ​ണ്.

ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ളു​ടെ ഒ​രു ദി​വ​സ​ത്തെ ഒ​ന്നി​ലേ​റെ യാ​ത്ര​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന 105 രൂ​പ 110 രൂ​പ​യാ​ക്കി. ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​തി​മാ​സ യാ​ത്രാ​നി​ര​ക്ക് 2120 ൽ ​നി​ന്ന്​ 2185 ആ​യി ഉ​യ​ർ​ത്തി. ചെ​റു​കി​ട വ്യാ​വ​സാ​യി​ക വാ​ഹ​ന​ങ്ങ​ളു​ടെ പു​തി​യ നി​ര​ക്ക്​ 125, 190, 3825 രൂ​പ വീ​ത​മാ​ണ്. നി​ല​വി​ൽ 125, 185, 3710 രൂ​പ വീ​ത​മാ​യി​രു​ന്നു. ബ​സ്, ലോ​റി, ട്ര​ക്ക് എ​ന്നി​വ​ക്ക്​ 255, 380, 7650 രൂ​പ വീ​ത​മാ​ണ്​ പു​തി​യ നി​ര​ക്ക്.

Tags:    
News Summary - Paliyekara toll rates-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.