പാലിയേക്കര ടോൾ: സമാന്തരപാതയുടെ വീതി 1.5 മീറ്റ​റായി നിജപ്പെടുത്തണം --ഹൈകോടതി

​​കൊച്ചി: ദേശീയപാതയിൽ തൃശൂർ പാലിയേക്കര ടോൾ പ്ലാസക്ക്​ തൊട്ടുമുമ്പുള്ള സമാന്തര പാതയുടെ വീതി 1.5 മീറ്റ​റായി  നിജപ്പെടുത്തണമെന്ന്​ ഹൈകോടതി. അറ്റകുറ്റപ്പണികൾ ഉൾപ്പെടെ കരാർ ​പ്രകാരം നിർവഹിക്കേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാൻ നിർമാണ കരാറു​ം​ ടോൾ പിരിവിന്​ അവകാശവും നേടിയിട്ടുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് തയാറാകണമെന്നും കോടതി ഉത്തരവിട്ടു. 

ഒാണക്കാലത്തെ തിരക്കി​​െൻറ പേരിൽ റവന്യൂ അധികൃതർ സമാന്തരപാതയ്ക്ക് വീതി കൂട്ടി നൽകിയതിനാൽ വലിയ വാഹനങ്ങൾ ഇതു വഴി ടോൾ നൽകാതെ പോകുന്നുവെന്നാരോപിച്ച് ഗുരുവായൂർ ഇൻഫ്രാസ്ട്രക്‌ചർ നൽകിയ ​ഹരജിയാണ്​ കോടതി പരിഗണിച്ചത്. 2012ൽ ഇൗ സമാന്തര പാത അടച്ചിടുമെന്ന്​ സർക്കാർ കോടതിയിൽ ഉറപ്പു നൽകിയതാണെന്നും അതിനാൽ പാത അടച്ചുപൂട്ടണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ടോൾ വേണ്ടാത്ത വാഹനങ്ങൾക്ക് കടന്നു പോകാനുള്ള പാതയാണ്​ ഇത്​. ഇതിലൂടെ ​െചറിയ വാഹനങ്ങൾ കടന്നു പോകുന്നത്​ കൊണ്ട്​ ഹരജിക്കാർക്ക്​ നഷ്​ടമുണ്ടാകില്ല.

അതേസമയം, ടോൾ പിരിക്കുന്നതിൽ മാത്രമാണ്​ കരാറുകാർക്ക് താൽപര്യം. സർവീസ് റോഡ് ഒരുക്കൽ, അറ്റകുറ്റപ്പണി ചെയ്യൽ, മലിനജലം ഒഴുക്കാൻ സംവിധാനമുണ്ടാക്കൽ, ബസ് ബേ നിർമാണം തുടങ്ങിയ ​​ഒ​േട്ടറെ പൊതു കാര്യങ്ങളും കരാർ പ്രകാരം ഹരജിക്കാർ ചെയ്യേണ്ടതുണ്ട്​. ഇതൊന്നും കൃത്യമായി നിർവഹിക്കുന്നില്ലെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ്​ ഇക്കാര്യങ്ങളിൽ കരാറുകാർ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് ​േകാടതി നിർദേശിച്ചത്​. സമാന്തര പാത അടച്ചുപൂട്ടണമെന്ന ആവശ്യം തള്ളിയ കോടതി പാതയുടെ യഥാർഥ വീതിയായ ഒന്നര മീറ്ററിലേക്ക്​ ചുരുക്കാനും ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - Paliakkara Toll Plaza By Road Width Fxed in 1.5 meter says Highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.