പാലത്തായി പീഡനക്കേസ്​: പത്മരാജനെ പിരിച്ചുവിടാൻ ഉത്തരവ്​

തിരുവനന്തപുരം: നാലാം ക്ലാസ്​ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തി തലശ്ശേരി ഫാസ്റ്റ്​ട്രാക്ക്​ സ്​പെഷൽ കോടതി ശിക്ഷിച്ച പാലത്തായി യു.പി സ്കൂൾ അധ്യാപകൻ കെ. പത്മരാജനെ സർവിസിൽനിന്ന്​ പിരിച്ചുവിടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്​. ഇതുസംബന്ധിച്ച്​ സ്കൂൾ മാനേജർക്ക്​ അടിയന്തിര നിർദേശം നൽകാൻ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്​ നിർദേശം നൽകി. നിർദേശത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച്​ റിപ്പോർട്ട്​ നൽകാനും നിർദേശിച്ചിട്ടുണ്ട്​.

Tags:    
News Summary - Palathai rape case: Order to dismiss Padmarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.